union
തിരുവല്ല എൻ.എസ്.എസ് യൂണിയൻ സംഘടിപ്പിച്ച രാമായണം മാസാചരണ മത്സരങ്ങൾ പ്രസിഡൻ്റും എൻ.എസ്.എസ്. ഡയറക്‌ടർ ബോർഡ് മെമ്പറുമായ ആർ.മോഹൻകുമാർ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: താലൂക്ക് എൻ.എസ്.എസ് യൂണിയന്റേയും വനിതാ യൂണിയന്റേയും നേതൃത്വത്തിൽ വനിതകൾക്കും വിദ്യാർത്ഥികൾക്കുമായി രാമായണ പാരായണ മത്സരവും പ്രശ്നോത്തരി മത്സരവും സംഘടിപ്പിച്ചു. യൂണിയൻ പ്രസിഡന്റും എൻ.എസ്.എസ്. ഡയറക്‌ടർ ബോർഡ് മെമ്പറുമായ ആർ.മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് ഡോ.എം.വി.സുരേഷ്, യൂണിയൻ സെക്രട്ടറി വി.ആർ.സുനിൽ ഭരണസമിതി അംഗങ്ങളായ ആർ.സൈലേഷ്‌കുമാർ, അഡ്വ.സതീഷ് കുമാർ, എൻ.ഗോപാലകൃഷ്‌ണൻ നായർ, എസ്.സുരേഷ്, ചന്ദ്രൻപിള്ള, എൻ.എസ്.എസ് ഇൻസ്പെക്‌ടർ പ്രവീൺ ആർ.നായർ, പ്രതിനിധി സഭാമെമ്പർമാരായ ജോഷ്‌കുമാർ, ഹരികൃഷ്‌ണൻ എസ്.പിള്ള, വനിതായൂണിയൻ പ്രസിഡന്റ് സുമംഗലാദേവി, സെക്രട്ടറി ലതാരമേശ്, കമ്മിറ്റി അംഗങ്ങളായ മായ അനിൽകുമാർ, അഡ്വ.ലളിതാമണി, ദീപാ എം.നായർ, അനു സി.കെ, ടി.എസ്.ഇന്ദിരാഭായ്, പ്രീതാ ബി.നായർ, ശ്രീകുമാരി എന്നിവർ സംസാരിച്ചു. രാമായണ പാരായണ മത്സരത്തിൽ വിജയികളായവർ പേര്, കരയോഗം എന്നീക്രമത്തിൽ. വനിതാ വിഭാഗത്തിൽ ഒന്നാംസ്ഥാനം സ്വപ്‌ന ആർ.സി.നായർ (ഞാൽഭാഗം കിഴക്ക് ), ലതാകുമാരി എം.പി, (വള്ളംകുളം). രണ്ടാംസ്ഥാനം ഗീത എസ്.എസ്. (ഞാൽഭാഗം പടിഞ്ഞാറ്), ഷീജമനോജ് (മന്നൻകരച്ചിറ), മുന്നാംസ്ഥാനം അനിത പ്രേംചന്ദ് (മുത്തൂർ), ശ്രീലത (തലയാർ).യു.പി. വിഭാഗത്തിൽ ഒന്നാംസ്ഥാനം ഗൗതം സുരേഷ് (കുറ്റൂർ), രണ്ടാംസ്ഥാനം ഗൗരി ദിലീപ് (വെള്ളിയറ), മൂന്നാംസ്ഥാനം ലക്ഷ്‌മി എസ്.നായർ (കൈതക്കോടി), ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാംസ്ഥാനം ഹരികൃഷ്ണൻ (കുറ്റൂർ), രണ്ടാംസ്ഥാനം അർപ്പിത മധു (വള്ളംകുളം), മൂന്നാംസ്ഥാനം ശ്രീനന്ദ.ജി.(തടിയൂർ). ഹയർസെക്കൻഡറി വിഭാഗത്തിൽ ഗൗരി സുരേഷ് (കുറ്റൂർ), രണ്ടാംസ്ഥാനം നന്ദിനി ആർ.നായർ (തടിയൂർ), മൂന്നാംസ്ഥാനം ദേവിപ്രമോദ് (കാഞ്ഞീറ്റുകര),രാമായണം ക്വിസ് മത്സരം വനിതാ വിഭാഗത്തിൽ ഒന്നാംസ്ഥാനം ലക്ഷ്മി എസ് (പെരിങ്ങര), രണ്ടാംസ്ഥാനം സൗമ്യ.എൻ.എസ്. (വള്ളംകുളം പടിഞ്ഞാറ്), മൂന്നാംസ്ഥാനം ജയശ്രീ എസ് നായർ (കടപ്ര) എൽ.പി.വിഭാഗത്തിൽ ഒന്നാംസ്ഥാനം പാർവ്വതി വിനീത് (മുത്തൂർ) രണ്ടാംസ്ഥാനം രുദ്രാ പി.നായർ (വള്ളംകുളം) മൂന്നാംസ്ഥാനം കൗസ്‌തുഭ ചന്ദ്ര (വെൺപാല) . യു.പി വിഭാഗത്തിൽ ഒന്നാംസ്ഥാനം നജികേത്.എസ് (മണിപ്പുഴ) രണ്ടാംസ്ഥാനം പവിത്ര പി.നായർ (കൈതക്കോടി) മൂന്നാംസ്ഥാനം വൈഗ സന്ദീപ് (നെടുമ്പ്രം പടിഞ്ഞാറേക്കര), ആയുഷ് (തടിയൂർ), ഹൈസ്കൂ‌ൾ വിഭാഗത്തിൽ ഒന്നാംസ്ഥാനം ശ്രീലക്ഷ്‌മി (തൈമറവുംകര) രണ്ടാംസ്ഥാനം ഭദ്രാ പി.നായർ (വള്ളംകുളം) മൂന്നാംസ്ഥാനം അനൂപ് ആർ.നായർ (ഇരവിപേരൂർ) ഹയർസെക്കൻഡറി വിഭാഗത്തിൽ ഒന്നാംസ്ഥാനം ആര്യ എ.എൻ (വള്ളംകുളം) രണ്ടാംസ്ഥാനം നന്ദിനി ആർ.നായർ (തടിയൂർ) മൂന്നാംസ്ഥാനം അമൃത അനിൽ (മുത്തൂർ).