തിരുവല്ല : കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിൽ നിന്ന് സംരക്ഷിക്കുക എന്ന വിഷയത്തിൽ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ അവബോധക്ലാസ് നടത്തി. കുട്ടികളുടെ അവകാശങ്ങളും അവരെ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങളും എന്ന വിഷയത്തിൽ കേരള ചൈൽഡ് ലൈഫ് റൈറ്റ്സ് കമ്മീഷൻ മുൻ ചെയർമാൻ സി.ജെ. ആന്റണി ബോധവത്കരണ ക്ലാസെടുത്തു. ജില്ലയിലെ ക്രിക്കറ്റ് കളിക്കുന്ന കുട്ടികളും മാതാപിതാക്കളും ക്ലാസിൽ പങ്കെടുത്തു. ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ഡോ.ജോസഫ് ജോർജ്ജ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സെക്രട്ടറി സതീഷ് ചന്ദ്രൻ അദ്ധ്യക്ഷനായി. ട്രഷറർ അഡ്വ.പ്രമോദ് ഇളമൺ, ജോ.സെക്രട്ടറി രവി ആർ. എന്നിവർ പ്രസംഗിച്ചു.