06-nedumbram
കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത്​ പ്രസിഡന്റ് പ്രസന്ന കുമാരി ടീച്ചർ നിർവ്വഹിക്കുന്നു

നെടുമ്പ്രം : പഞ്ചായത്തിലെ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത്​ പ്രസിഡന്റ് പ്രസന്ന കുമാരി ടീച്ചർ നിർവഹിച്ചു. എട്ടാം വാർഡ് മെമ്പർ പ്രീതി,ആറാം വാർഡ് മെമ്പർ വൈശാഖ്, കേരള കോൺഗ്രസ്​ (എം) നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയും കുട്ടനാട് ഫാം ഉടമയുമായ ബിനിൽ തേക്കുമ്പറമ്പ്, വെറ്റിറിനറി സർജൻ ഡോ. നിമില ജോസഫ്. ഇ എന്നിവർ പ്രസംഗിച്ചു.