thomas

അടൂർ: സ്കൂട്ടർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തി​ൽ അടൂർ പറന്തൽ ഇടക്കോട് ജീസസ് വില്ലയിൽ തോമസ് ബെന്നി (45) മരിച്ചു. ഒപ്പമുണ്ടായി​രുന്ന ആറും മൂന്നും വയസുള്ള മക്കൾ സേറ മേരി തോമസ്, ഏബൽ തോമസ് ബെന്നി എന്നിവർക്ക് പരി​ക്കേറ്റു. കെ.പി റോഡിൽ അടൂർ കരുവാറ്റ ജംഗ്ഷനിലെ സിഗ്നലിനു സമീപം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 നായിരുന്നു അപകടം. വിദേശത്തു ജോലി ചെയ്യുന്ന കൊട്ടാരക്കര കലയപുരത്തുള്ള ഭാര്യ ബ്ലെസിയുടെ വീട്ടിലേക്ക് പോകുംവഴിയാണ് അപകടം. നാട്ടുകാർ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും തോമസ് ബെന്നിയെ രക്ഷി​ക്കാനായി​ല്ല. അടൂർ അഗ്നി രക്ഷാസേനാനിലയത്തിന് സമീപം വഴിയോരത്ത് പഴക്കച്ചവടമാണ് തോമസ് ബെന്നിക്ക്. സംസ്കാരം പിന്നീട്.