തിരുവല്ല : എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ വനിതാസംഘം ടി.കെ.മാധവൻ മേഖലാ കൺവെൻഷൻ 11ന് കുന്നന്താനം ശാഖാ ഹാളിൽ നടക്കും. രാവിലെ 9ന് രജിസ്‌ട്രേഷൻ 9.30മുതൽ സാമൂഹിക പുരോഗതിയിൽ സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തിൽ ജൂനിയർ ചേംബർ പരിശീലകൻ ശ്യാംകുമാർ ക്ലാസെടുക്കും. 10.30ന് വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ.സംഗീതാ വിശ്വനാഥൻ ഉദ്ഘാടനം ചെയ്യും. വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുമ സജികുമാർ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ, സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ, വൈസ് പ്രസിഡന്റ് കെ.ജി ബിജു, യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ, ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ, യൂണിയൻ കൗൺസിലർമാരായ ബിജു മേത്താനം, രാജേഷ് മേപ്രാൽ, അനിൽ ചക്രപാണി, സരസൻ ഓതറ, മനോജ് ഗോപാൽ, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ കെ.എൻ.രവീന്ദ്രൻ, കെ.കെ.രവി, വനിതാസംഘം സെക്രട്ടറി മണിയമ്മ സോമശേഖരൻ,​ കുമാരിസംഘം കോർഡിനേറ്റർ ശോഭാ ശശിധരൻ, ബാലജനയോഗം കോർഡിനേറ്റർ പ്രസന്നകുമാർ, എംപ്ലോയീസ് ഫോറം കോർഡിനേറ്റർ ഷാൻ ഗോപൻ, വൈദികയോഗം രക്ഷാധികാരി ഷാജി ശാന്തി, പ്രസിഡന്റ് സുജിത്ത് ശാന്തി സെക്രട്ടറി ഷിബു ശാന്തി, വനിതാസംഘം വൈസ് പ്രസിഡന്റ് ഇന്ദു വി.ആർ, ജോ.സെക്രട്ടറി ശ്രീവിദ്യ, ട്രഷറർ കവിതാ സുരേന്ദ്രൻ, എക്സി.കമ്മിറ്റി അംഗങ്ങളായ ആനന്ദവല്ലി ബാബുരാജ്, സുമാ സജി, കൺവീനർ ഷൈലജ മനോജ്, സൈബർസേന കോർഡിനേറ്റർ അവിനാഷ് മനോജ് എന്നിവർ പ്രസംഗിക്കും. കുന്നന്താനം,ആഞ്ഞിലിത്താനം, കവിയൂർ, കുന്നന്താനം കിഴക്ക്, മല്ലപ്പള്ളി,ആനിക്കാട്, മഠത്തുംഭാഗം, തുരുത്തിക്കാട് എന്നീ ശാഖകളിലെ വനിതാസംഘം പ്രവർത്തകർ പങ്കെടുക്കും.