മല്ലപ്പള്ളി : സർവീസ് സംഘടനകളുടേയും, വർഗബഹുജന സംഘടനകളുടേയും നേതൃത്വത്തിൽ നടത്തുന്ന
സംയോജിത കൃഷിയുടെ ജില്ലാ തല ഉദ്ഘാടനം കല്ലൂപ്പാറയിൽ സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു നിർവഹിച്ചു. കർഷക സംഘം ജില്ലാ പ്രസിഡന്റ് ബാബു കോയിക്കലേത്ത് അദ്ധക്ഷനായി. സി.പി.എം മല്ലപ്പള്ളി ഏരിയ സെക്രട്ടറി ബിനു വർഗീസ്, കെ.പി.രാധാകൃഷ്ണൻ, കെ.ജെ.ഹരികുമാർ, റെജി പോൾ, രതീഷ് പീറ്റർ, ടി.വൈ.റെനി, മനുഭായി മോഹൻ, എൻ.കെ.സജീവ്, ഡോ അംബികാദേവി എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ മികച്ച കർഷകനായ രാജശേഖരപ്പണിക്കരെ ആദരിച്ചു. വിവിധ ഇനം പച്ചക്കറികളാണ് പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്യുന്നത്.