chitayam-
എൻഎസ്എസ് സംസ്ഥാന ക്യാമ്പ് ഡെപ്യൂട്ടി സ്പീക്കർ ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

അടൂർ:നാഷണൽ സർവീസ് സ്കീം സംസ്ഥാന ക്യാമ്പ് ഇഗ്നൈറ്റ് 2024 അടൂർ മാർത്തോമ യൂത്ത് സെന്ററിൽ തുടങ്ങി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനംചെയ്തു. സമൂഹത്തിന്റെ ശബ്ദമാകാൻ എൻ.എസ്.എസ് വോളന്റിയർമാർക്ക് സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ക്യാമ്പ് കോർഡിനേറ്റർ അനുരാഗ്.എൻ അദ്ധ്യക്ഷനായിരുന്നു. എൻ.എസ്.എസ് പ്രോഗ്രാം കോർഡിനേറ്റർ ഡോ.ജേക്കബ് ജോൺ മുഖ്യപ്രഭാഷണം നടത്തി. ക്ലസ്റ്റർ കൺവീനർമാരായ സുമ എം എസ്, അരുൺമോഹൻ, സെന്റർ ഇൻ ചാർജ് ആരുൺ എ, ഫാ. റിഞ്ചു പി കോശി തുടങ്ങിയവർ സംസാരിച്ചു. ജില്ലാ കോഡിനേറ്റർ ഹരികുമാർ വി.എസ് സ്വാഗതം പറഞ്ഞു. ക്യാമ്പ് 15ന്‌ സമാപിക്കും