deepam
വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ മരണപ്പെട്ടവർക്ക് വിവേകോദയം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് ദീപം തെളിയിച്ചപ്പോൾ

വല്ലന : വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ മരണപ്പെട്ടവർക്ക് വിവേകോദയം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് ദീപം തെളിയിച്ചു. തുടർന്ന് ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറാനുളള തുക സമാഹരിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് പി.സി.രാജൻ, വാർഡ് മെമ്പർ ശരൺ.പി.ശശിധരൻ, എസ്.എൻ.ഡി.പി. ശാഖാ പ്രസിഡന്റ് പി.ജി അശോകൻ, സെക്രട്ടറി സുരേഷ് മംഗലത്തിൽ, ആറൻമുള സഹകരണ ബാങ്ക് ബോർഡ് അംഗങ്ങളായ ലീനാകമൽ, അരുൺ കെ.ബി, ഗ്രന്ഥശാലാ പ്രവർത്തകരായ കെ.പി.വിജയൻ, മിനി രഘുനാഥ്, വിലാസിനി പത്മദളൻ സെക്രട്ടറി വൽസലാ ശശികുമാർ എന്നിവർ അനുശോചിച്ചു.