പത്തനംതിട്ട : 170 -ാമത് ശ്രീനാരായണ ജയന്തി ആഘോഷം വിജയിപ്പിക്കാൻ എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയനിലെ ശാഖയോഗങ്ങൾ തിരുമാനിച്ചു. 81 -ാംനമ്പർ വള്ളിക്കോട് ശാഖയിൽ ചേർന്ന പൊതുയോഗത്തിൽ യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ, സെക്രട്ടറി ഡി.അനിൽകുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ ജി.സോമനാഥൻ, പി.വി .രണേഷ്, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, ശാഖ പ്രസിഡന്റ് ശ്രീദത്ത് പി.എൻ, വൈസ് പ്രസിഡന്റ് ശാന്തമ്മ സദാശിവൻ, സെക്രട്ടറി സുഭാഷ്.ജി, യൂണിയൻ കമ്മിറ്റി അംഗം വിനോദ് കെ.കെ, ദേവസ്വം സെക്രട്ടറി വിജയകുമാർ പി.കെ, വനിത സംഘം പ്രസിഡന്റ് അനില അനിൽ, വൈസ് പ്രസിഡന്റ് സുമി ശ്രീലാൽ, സെക്രട്ടറി ലത മനോഹരൻ, ശാഖ കമ്മിറ്റി അംഗങ്ങളായ ശശി സി.ഡി, രവീന്ദ്രൻ, അനിത റെജി, പുഷ്പ, സുനീഷ് എന്നിവർ സംസാരിച്ചു.
3641 -ാം നമ്പർ അരുവാപ്പുലം ശാഖയിൽ നടന്ന പൊതുയോഗത്തിൽ യൂണിയൻ പ്രസിഡന്റ് കെ പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. സുനിൽ മംഗലത്ത്, ജി സോമനാഥൻ, എസ് സജിനാഥ്, കെ.ആർ.സലീലനാഥ്, ശാഖാ പ്രസിഡന്റ് രതീഷ്, വൈസ് പ്രസിഡന്റ് അജിത്കുമാർ, സെക്രട്ടറി ദേവരാജൻ, വനിതാസംഘം പ്രസിഡന്റ് സജിത സജീവൻ, സെക്രട്ടറി സിന്ധു സുനിൽ എന്നിവർ സംസാരിച്ചു.
14 19 തേക്കുതോട് ശാഖയിൽ നടന്ന പൊതുയോഗത്തിൽ യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. ടി.പി. സുന്ദരേശൻ, സുനിൽ മംഗലത്ത് , ജി.സോമനാഥൻ, കെ.ആർ.സലീലനാഥ്, ശാഖാ പ്രസിഡന്റ് കെ.പി.രവീന്ദ്രൻ, വൈസ് പ്രസിഡന്റ് കെ.പി. രവീന്ദ്രൻ, കമ്മിറ്റി അംഗം വിജയൻ, വനിതാസംഘം പ്രസിഡന്റ് അമ്പിളി ടി.എസ്, സെക്രട്ടറി രഞ്ജി പ്രകാശ് എന്നിവർ സംസാരിച്ചു.
1540 നമ്പർ വാഴമുട്ടം ശാഖയിൽ നടന്ന പൊതുയോഗത്തിൽ യൂണിയൻ കൗൺസിലർ പി.കെ.പ്രസന്നകുമാർ, ശാഖാ പ്രസിഡന്റ് സി.എസ്. പുഷ്പാംഗദൻ, സെക്രട്ടറി ടി .എൻ ഗോപിനാഥൻ എന്നിവർ സംസാരിച്ചു.
349 നമ്പർ വകയാർ ശാഖയുടെ പൊതുയോഗത്തിൽ ശാഖാ പ്രസിഡന്റ് പി.എ.ശശി അദ്ധ്യക്ഷത വഹിച്ചു. കെ.ആർ.സലീലനാഥ്, ശാഖാ സെക്രട്ടറി കെ.വി.വിജയചന്ദ്രൻ, വൈസ് പ്രസിഡന്റ് സുലേഖ സുന്ദരേശൻ, വനിതാസംഘം സെക്രട്ടറി ഷൈനി സന്തോഷ് എന്നിവർ സംസാരിച്ചു.