road

കോന്നി : സീതത്തോട് ഉറുമ്പനി - വാലുപാറ റോഡ് നിർമ്മാണം ആരംഭിക്കുന്നതിന് മുന്നോടിയായി അഡ്വ.കെ.യു.ജനിഷ് കുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. സർവേ നടപടികൾ പൂർത്തീകരിച്ച് 15 ദിവസത്തിനുള്ളിൽ ലെവൽസ് അപ്രൂവ് ചെയ്യും. ഓട, ഐറിഷ്, സംരക്ഷണ ഭിത്തി, ട്രാഫിക്ക് സുരക്ഷ പ്രവർത്തികൾ എന്നിവയുൾപ്പെടെ പത്ത് മീറ്റർ വീതിയിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് ടാറിംഗ്. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.ആർ.പ്രമോദ്, ജില്ലാ പഞ്ചായത്ത്‌ അംഗം ലേഖ സുരേഷ്, കെ.ആർ.എഫ്.ബി എക്സിക്യൂട്ടീവ് എൻജി​നി​യർ ദീപ, അസി.എക്സിക്യൂട്ടീവ് എൻജി​നി​യർ പി.വി.മനേഷ് , അസി.എൻജിനീയർ കലേഷ് തുടങ്ങിയവർ പങ്കെടുത്തു.