പത്തനംതിട്ട: മണക്കാല ദീപ്തി സ്‌പെഷ്യൽ സ്‌കൂൾ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ സംഘടിപ്പിക്കുന്ന റവ. ഡോ. ടി. ജി കോശി മെമ്മോറിയൽ എ സോൺ സ്‌പെഷ്യൽ സ്‌കൂൾ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ഒമ്പതിന് കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലെ മത്സരാർത്ഥികളും പങ്കെടുക്കും. 13 സ്ഥാപനങ്ങളിലെ ശാരീരിക, മാനസിക പരിമിതികൾ ഉള്ള വിദ്യാർത്ഥികളാണ് കായിക മേളയിൽ മാറ്റുരയ്ക്കുന്നത്. മത്സരാർത്ഥികളും ഒഫീഷ്യലുകളുമടക്കം 400 പേർ പങ്കെടുക്കും. കിഡ്‌സ്, ജൂനിയർ, സബ് ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ, മെൻ ആൻഡ് വുമൺ, സിവിയർ കാറ്റഗറി വിഭാഗത്തിലാണ് മത്സരം. രാവിലെ 8.30ന് ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ.എസ് കായിക മേള ഉദ്ഘാടനം ചെയ്യും. റവ. സാം ജി കോശി അദ്ധ്യക്ഷത വഹിക്കും. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ കായിക സന്ദേശം നൽകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ, അടൂർ നഗരസഭ ചെയർപേഴ്‌സൺ ദിവ്യ റജി മുഹമ്മദ്, ജില്ലാ സാമൂഹിക നീതി ചെയർപേഴ്‌സൺ ഷംല ബീഗം തുടങ്ങിയവർ പങ്കെടുക്കും.

വാർത്താ സമ്മേളനത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ ഡോ. സൂസൻ മാത്യു, അഡ്മിനിസ്‌ട്രേറ്റർ ഡോ. ഷീബു തോമസ്, കായികാധ്യാപകൻ എസ്. പ്രവീൺ, റജീന, അഞ്ജന എന്നിവർ പങ്കെടുത്തു