പത്തനംതിട്ട : കോഴഞ്ചേരി താലൂക്ക് വികസന സമിതിയിൽ റോഡ് സുരക്ഷിതമാക്കാനുള്ള നടപടികൾക്ക് നിർദ്ദേശം. ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോൺസൺ വിളവിനാലിൽ അദ്ധ്യക്ഷത വഹിച്ചു.
പത്തനംതിട്ട ജനറൽ ആശുപത്രി എച്ച്.എം.സി വിളിച്ചു ചേർക്കണം. നഗരത്തിലെ നടപ്പാതകൾ കൈയ്യേറിയുളള കച്ചവടം നിയന്ത്രിക്കണം എന്നീ ആവശ്യങ്ങൾ ഉയർന്നു. പത്തനംതിട്ട-അടൂർ റോഡിന്റെ വശങ്ങളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കംചെയ്യുന്നതിന് ധാരണയായി. കെ.എസ്. ആർ.ടി.സിയുമായി ബന്ധപ്പെട്ട പരാതികൾ തീർപ്പാക്കണമെന്ന ആവശ്യം ഉയർന്നു.
ജലജീവൻ മിഷനുമായി ബന്ധപ്പെട്ട പരാതികൾക്ക് അടിയന്തരപരിഹാരം വേണമെന്നും നിർദ്ദേശിച്ചു. വികസനസമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.