പത്തനംതിട്ട : ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരവും പോസ്റ്റർ രചന മത്സരവും സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ. അനിതകുമാരി ഉദ്ഘാടനംചെയ്തു. ഡോ എസ്. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ. ഡി. ബാലചന്ദർ മോഡറേറ്ററായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ അനിതകുമാരി,
ജില്ലാ ആർ.സി.എച്ച്.ഓഫീസർ ഡോ.കെ.കെ ശ്യാംകുമാർ, ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ.എസ്. സേതുലക്ഷ്മി, ജില്ലാ മാസ് എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ (ആരോഗ്യം) ഇൻ ചാർജ് ആർ ദീപ, ജിഷ സാരു തോമസ്, എന്നിവർ പങ്കെടുത്തു