daily
കോളജ് വിദ്യാർത്ഥികൾക്കിടയിൽ എച്ച്. ഐ.വി, എയ്ഡ്‌സിനെക്കുറിച്ച് അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ജില്ലാതല മാരത്തൺ മത്സരം പത്തനംതിട്ട തോണിക്കുഴി ജംഗ്ഷനിൽ ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.

പത്തനംതിട്ട : ജില്ലാ എയ്ഡ്‌സ് കൺട്രോൾ പ്രോഗ്രാം, ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ആരോഗ്യകേരളം പത്തനംതിട്ട എന്നിവ സംയുക്തമായി മാരത്തൺ മത്സരം സംഘടിപ്പിച്ചു. ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ പൊലീസ് മേധാവി വി.അജിത് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ. അനിതകുമാരി അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ.എസ് നിരൺബാബു , ഡോ. കെ.കെ.ശ്യാംകുമാർ , എം.സി. ചന്ദ്രശേഖരൻ , സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് അനിൽകുമാർ , സന്ദീപ് കൃഷ്ണൻ , രാജീവ് കുമാർ , ആർ ദീപ. എന്നിവർ പങ്കെടുത്തു.