പത്തനംതിട്ട: കലാ സാംസ്‌കാരിക സംഘടനയായ പത്തനംതിട്ട സംഘകലയുടെ ആഭിമുഖ്യത്തിലുള്ള ഡോ. എം. എസ്. ഉമേഷ് സ്മാരക പുരസ്‌കാരം ചിത്രകാരൻമാരായ പ്രമോദ് കുരമ്പാലയ്ക്കും കെ.ജി. അനിൽകുമാറിനും ലഭിച്ചു. ചിത്രകലയ്ക്ക് നൽകിക്കൊണ്ടിരിക്കുന്ന സമഗ്രസംഭാവനയ്ക്കാണ് പുരസ്‌കാരം. 10 ന് പത്തനംതിട്ട മാർത്തോമ്മാ സ്‌കൂളിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്കാരം നൽകും. ചിത്രകലാ സെമിനാർ, ഡോ. എം.എസ്. ഉമേഷ് അനുസ്മരണം, ബാലസംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം എന്നിവ ഉണ്ടായിരിക്കും.