latha-prasad
ലതാ പ്രസാദ്

തിരുവല്ല: നിരണം പഞ്ചായത്ത് 7-ാം വാർഡ് മെമ്പറും മുൻ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതാവുമായ നിരണം കൂത്തുനടയിൽ ദേവീപ്രസാദം വീട്ടിൽ ലതാ പ്രസാദ് (56) നിര്യാതയായി. അർബുദ ബാധിതയായി ചികിത്സയിലായിരുന്നു. സി.പി.എം നിരണം ലോക്കൽ കമ്മിറ്റി അംഗമായ ലതാ പ്രസാദ് 29 വർഷമായി 7-ാം വാർഡിലെ ജനപ്രതിനിധിയാണ്. മഹിളാ അസോസിയേഷൻ തിരുവല്ല ഏരിയാ കമ്മറ്റി അംഗമാണ്. രണ്ടു തവണ പഞ്ചായത്ത് പ്രസിഡന്റായും ഒരുതവണ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭർത്താവ് : കെ പ്രസാദ് (പാരലൽ കോളേജ് അദ്ധ്യാപകൻ). മകൾ : ദേവികാ പ്രസാദ് (എൻജിനീയർ ). മരുമകൻ : പാലാ ചൂരക്കുഴിയിൽ ജിഷ്ണു രാജ് (എൻജിനീയർ ).