പുല്ലാട് : അനുമതി റദ്ദാക്കിയതോടെ പ്രവർത്തനം നിറുത്തിവച്ചിരുന്ന ബിറ്റുമിൻ പ്ലാന്റ് വീണ്ടും തുറന്നതോടെ സമര സമിതി ഉപരോധം സമരം തുടങ്ങി. പ്ലാന്റിൽ നിന്ന് ലോഡുമായി വന്ന വാഹനങ്ങൾ തടഞ്ഞു. പൊലീസ് എത്തി പ്രവർത്തകരെ അറസ്റ്റുചെയ്ത് നീക്കി.
തുടർന്ന് പൊലീസ് സമരസമതിയുമായി ചർച്ച നടത്തി. തിരുവല്ല ഡിവൈ.എസ്.പി പ്ലാന്റ് ഉടമയായി ചർച്ച ചെയ്തശേഷം പ്ലാന്റ് പ്രവർത്തനം നിറുത്തിവയ്ക്കുകയാണെന്ന് അറിയിച്ചു. എട്ടിന് ആർ.ടി.ഒയുടെ നേതൃത്വത്തിൽ ചർച്ച നടത്തും. പ്രവർത്തനം നിറുത്തിവയ്ക്കുമെന്ന് രേഖാ മൂലം ഉറപ്പുകിട്ടാതെ പിൻമാറില്ലെന്ന് സമരസമിതി നിലപാട് സ്വീകരിച്ചതോടെ പൊലീസ് പ്രവർത്തകരെ ബലം പ്രയോഗിച്ചുനീക്കി. അറസ്റ്റുചെയ്ത പ്രവർത്തകരെ സ്റ്റേഷൻ ജാമ്യത്തിൽ പിന്നീട് വിട്ടയച്ചു.