a
ഖേലോ ഇന്ത്യ കായികോപകരണങ്ങളുടെ വിതരണ ഉദ്ഘാടനം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് കെ. അനിൽ കുമാർ കാതോലിക്കേറ്റ് കോളേജ് പ്രിൻസിപ്പാൾ ഡോ. സിന്ധു ജോൺസിന് കൈമാറി ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട :ഖേലോ ഇന്ത്യ ഫെൻസിങ് പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് വേണ്ടി ആധുനിക കായിക പരിശീലന ഉപകരണങ്ങൾ എത്തി. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ നടന്ന ചടങ്ങിൽ കായിക ഉപകരണങ്ങളുടെ വിതരണം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ അനിൽകുമാർ നിർവഹിച്ചു. 2 ലക്ഷം രൂപ വില വരുന്ന കായിക ഉപകരണങ്ങളാണ് ഫെൻസിംഗ് പരിശീലനത്തിനായി നൽകിയത്. കായിക താരങ്ങൾക്കുള്ള ജഴ്സി ഉൾപ്പെടെയുള്ളവ രണ്ടുമാസത്തിനകം വിതരണം ചെയ്യുമെന്ന് കെ അനിൽകുമാർ പറഞ്ഞു. സംസ്ഥാന, ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് മെഡലുകൾ നേടിയ 50 ഓളം കായിക താരങ്ങളാണ് സ്പോർട്സ് കൗൺസിലിന്റെ ചുമതലയിൽ നടത്തുന്ന ഖേലോ ഇന്ത്യ പരിശീലന ക്യാമ്പിലുള്ളത്. കായിക ഉപകരണങ്ങൾ കോളേജ് പ്രിൻസിപ്പൽ ഡോ.സിന്ധു ജോൺസ് ഏറ്റുവാങ്ങി. ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി അമൽജിത്ത് കെ എസ്, പരിശീലകൻ ഡാനി ജോൺ സെൽവൻ, ജിജോ കെ ജോസഫ്, റോബിൻ വിളവിനാൽ, ജ്യോതിലക്ഷ്മി പൈ, എന്നിവർ പങ്കെടുത്തു.