aid
കുമ്പനാട് ബ്രദറൺ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ വിദ്യാർത്ഥികൾ ശേഖരിച്ച സാധനങ്ങളുമായി

തിരുവല്ല : വയനാട്ടിലെ ദുരിതബാധിതർക്കായി കുമ്പനാട് ബ്രദറൺ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് ശേഖരിച്ച അവശ്യ സാധനങ്ങൾ ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിനു കൈമാറി. സ്കൂൾ പ്രിൻസിപ്പൽ അനിത എം.യോഹന്നാൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ രാജു കെ.തോമസ്, സെക്രട്ടറി പി.ഇ സാംകുട്ടി, ജോ.സെക്രട്ടറി ജെയിംസ് കെ.ചെറിയാൻ, ട്രഷറാർ ജേക്കബ് പി.ഏബ്രഹാം, മുൻ വൈസ് പ്രിൻസിപ്പൽ സാലി സണ്ണി, ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സുബിൻ നീറുംപ്ലാക്കൽ, ജെസി തോമസ്, രഞ്ജിനി രാജേഷ് എന്നിവർ നേതൃത്വം നൽകി. സുബിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച വയനാട്ടിലെ മേപ്പാടിയിൽ എത്തുന്ന സംഘം ഉരുൾപൊട്ടലിൽ ഭവനരഹിതരായ ആളുകൾക്ക് വീടുകൾ നൽകാനായി ജില്ലാ ഭരണകൂടമായി ബന്ധപ്പെടും.