തിരുവല്ല : വയനാടിന്റെ പുനരധിവാസത്തിന് മാർത്തോമ്മാ സഭയും കരുതൽ പദ്ധതികളൊരുക്കി. ദുരന്തത്തിൽ ഭൂമിയും വീടും നഷ്ടമായവർക്ക് 5 സെന്റ് ഭൂമി വീതം സംസ്ഥാന സർക്കാർ ലഭ്യമാക്കിയാൽ ഭൂരഹിതരായ 25 കുടുംബങ്ങൾക്ക് സഭ വീട് നിർമ്മിച്ച് നൽകും. സർക്കാർ ഭൂമി ലഭ്യമായില്ലെങ്കിൽ മലബാർ പ്രദേശത്ത് സഭയുടെ പേരിലുള്ള ഭൂമി, അവിടെ വന്ന് താമസിക്കാൻ താൽപ്പര്യമുള്ള കുടുംബങ്ങളുടെ പേരിൽ നൽകും. ജില്ലാ കളക്ടറുടെ അനുമതി ലഭിക്കുംപ്രകാരം വീട് നിർമ്മിക്കുമെന്നും ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപോലീത്ത അറിയിച്ചു.