ചാരുംമൂട്: നൂറനാട് പാറ്റൂർ കനകമംഗലത്ത് കെ.കെ.ശിവദാസൻ (തമ്പി,81) നിര്യാതനായി. ഇന്ത്യൻ എയർഫോഴ്സ്, ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യ, സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ (ബ്രാഞ്ച് മാനേജർ) എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ വൈസ് പ്രസിഡന്റ്, എസ്.എൻ. ട്രസ്റ്റ് ഡയറക്ടർ ബോർഡംഗം, പാറ്റൂർ ശ്രീബുദ്ധ എൻജിനീയറിംഗ് കോളേജ് സ്ഥാപക ട്രഷറർ, പാറ്റൂർ ശ്രീബുദ്ധ സെൻട്രൽ സ്‌കൂൾ കൺവീനർ, പാറ്റൂർ കുടുംബയോഗം രക്ഷാധികാരി എന്നീ നിലകളിലും പ്രവർത്തിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പത്തനംതിട്ട ഇലവുംതിട്ട അയത്തിൽ കോമലേഴത്ത് കുടുംബാംഗം പരേതയായ ശോഭനകുമാരി. മക്കൾ: ദീപ്തി രാജശേഖർ, ദീപ സാജി (ക്ലസ്റ്റർ ഹെഡ്, എച്ച്.ഡി.എഫ്.സി ബാങ്ക്, കൊച്ചി), ദിവ്യ ശിവദാസൻ. മരുമക്കൾ: രാജശേഖർ, സാജി ചന്ദ്രൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.