arrast

ചെങ്ങന്നൂർ : ആശുപത്രി​യി​ലെ ലേഡീസ് ഹോസ്റ്റലിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച യുവാവിനെ ചെങ്ങന്നൂർ പൊലീസ് പിടികൂടി. കല്ലിശേരിയിലെ സ്വകാര്യ ആശുപത്രി യിലെ ആംബുലൻസ് ഡ്രൈവർ കല്ലിശേരി തുരുത്തിൽ തറയിൽ ജിതിനെ (29) ആണ് പിടി കൂടിയത്. കഴിഞ്ഞ ജൂൺ 25ന് പുലർച്ചെ 2.30 നായിരുന്നു സംഭവം. മോഷ്ടിച്ച ഫോണിൽ ജിതിൻ സ്വന്തം സിം ഇട്ട് ഉപയോഗി​ക്കുകയായി​രുന്നു. മുൻപും ഇയാളെ മോഷണ കേസിൽ പിടികൂടി​യി​ട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.