ചെങ്ങന്നൂർ : വയനാട് ദുരിതബാധിതർക്ക് വീട് നിർമ്മിച്ച് നൽകാനുള്ള ധനശേഖരണത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആക്രി സാധനങ്ങളുടെ ശേഖരണം നടത്തി. സി.പി.എം ചെങ്ങന്നൂർ ഏരിയാ സെക്രട്ടറി അഡ്വ.എം.ശശികുമാർ ഉദ്ഘാടനം നിർവഹിച്ചു. ഡി.വൈ.എഫ്.ഐ ഏരിയാ പ്രസിഡന്റ് അശ്വിൻദത്ത്.പി.കെ കുഞ്ഞച്ചൻ സ്മാരകത്തിൽ നിന്ന് ആക്രി സാധനങ്ങൾ ഏറ്റുവാങ്ങി. എം.കെ.മനോജ്, ഗോകുൽ കേശവ് , വിഷ്ണു കൊച്ചുമോൻ, മേഘാ , ലിജോ.സി, പ്രിൻസ്, മിഥുൻ എന്നിവർ പങ്കെടുത്തു.