ചെങ്ങന്നൂർ: ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ രബീന്ദ്രനാഥ ടാഗോർ അനുസ്മരണം നടത്തി. ഡയറ്റ് മുൻ സീനിയർ ലക്ചറർ ഡോ.കെ.ഗീതാലക്ഷ്മി ഉദ്ഘാടനം ചെയ്തു. കൊച്ചുകുട്ടികളുടെ വിദ്യാഭ്യാസം മാതൃഭാഷയിലൂടെ മാത്രമേ പാടുള്ളൂവെന്ന് ശഠിച്ച മഹാപ്രതിഭയായിരുന്നു ടാഗോറെന്ന് അവർ പറഞ്ഞു. കവി ബിന്ദു ആർ.തമ്പി അദ്ധ്യക്ഷതവഹിച്ചു. ബോധിനി കെ.ആർ.പ്രഭാകരൻ നായർ, ഗിരീഷ് ഇലഞ്ഞിമേൽ, പ്രിൻസിപ്പൽ കെ.എസ്.സ്മിത, പ്രഥമാദ്ധ്യാപിക എസ്.ശ്രീലേഖ, കെ.എ.റോയ്, മനു പാണ്ടനാട്, മായാരാജ് കല്ലിശ്ശേരി, ഡി.സുഭദ്രക്കുട്ടിയമ്മ, രജനി ടി.നായർ, ടി.സി.സുരേഷ്, സ്കൂൾ സീനിയർ അസിസ്റ്റന്റ് കെ.ആർ.രാജേഷ് കുമാർ എന്നിവർ പ്രസംഗിച്ചു