sndp
മുട്ടത്തുകോണം എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്കൂളിൽ വയനാടിന് എെക്യദാർഢ്യം പ്രഖ്യാപിച്ച് മെഴുകുതിരി തെളിച്ചപ്പോൾ

മുട്ടത്തുകോണം: വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മുട്ടത്തുകോണം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം, സ്‌കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ അനുശോചന സമ്മേളനം നടന്നു. എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ, പ്രിൻസിപ്പൽ പി.ശിരീഷ് പി.ടി.എ വൈസ് പ്രസിഡന്റ് അഡ്വ.എസ്.കെ.സാനു, പ്രഥമാദ്ധ്യാപികമാരായ സ്മിത ശ്രീധരൻ, പി.ഉഷ, പി.ടി.എ അംഗം ബാബുരാജ് എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികൾ ന്യൂസ് പേപ്പർ കട്ടിംഗ്‌സ് ഉപയോഗിച്ച് കൊളാഷ് തയാറാക്കുകയും കത്തിച്ച മെഴുകുതിരികളുമായി മൗന പ്രാർത്ഥന നടത്തുകയും ചെയ്തു.