പന്തളം: പ്രവാസി എഴുത്തുകാരൻ ഷിബിൻ ആറ്റുവായുടെ കവിതാ സമാഹരത്തിന്റെയും മകൻ എട്ടാം ക്ലാസ് വിദ്യാർത്ഥി ജോയൽ ഐസക്ക് കോശിയുടെ കഥാസമാഹാരത്തിന്റെയും പ്രകാശനം 9ന് വൈകിട്ട് നാലിന് ആറ്റുവ സെന്റ് ബർ സൗമാസ് ഓഡിറ്റോറിയത്തിൽ നടക്കും. കവിതാ സമാഹാരത്തിന്റെ പ്രകാശനം എഴുത്തുകാരൻ രവി വർമ്മ തമ്പുരാൻ എഴുത്തുകാരൻ വിശ്വൻ പടനിലത്തിന് നൽകി നിർവഹിക്കും. കഥാ സമാഹാരം കവയത്രി സുഗതപ്രമോദ് അദ്ധ്യാപിക എലിസബത്ത് ഏബ്രഹാമിന് നൽകി പ്രകാശനം ചെയ്യും. ഓർത്തഡോക്‌സ് സഭ മാനേജിംഗ് കമ്മിറ്റിയംഗം റവ.ഫാ.ജോൺ പി. ഉമ്മൻ അദ്ധ്യക്ഷത വഹിക്കുമെന്ന് ഷിബിൻ ആറ്റുവ, ജോയൽ സൈക്ക് കോശി, ഓർത്തഡോക്‌സ് സഭ മുൻ മാനേജിംഗ് കമ്മിറ്റിയംഗം സി.കെ. റെജി എന്നിവർ അറിയിച്ചു.