ulanad-kshethram
വയനാട് ദുരിതബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉളനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം കൃഷ്ണ ഹസ്തം സഹായ നിധിയിൽ നിന്നും നൽകുന്ന ഒരു ലക്ഷം രൂപായുടെ ചെക്ക് ക്ഷേത്ര ഭാരവാഹികൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തി കൈമാറുന്നു

പന്തളം: വയനാട്ടിലെ ഉരുൾപൊട്ടൽക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം കൃഷ്ണ ഹസ്തം സഹായ നിധിയിൽ നിന്നുള്ള ഒരു ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്തി പിണറായി വിജയന് ക്ഷേത്രം പ്രസിഡന്റ് ഉളനാട് ഹരികുമാർ നൽകി. സെക്രട്ടറി വി.ആർ .അജിത്കുമാർ, ഖജാൻജി കെ.എൻ.അനിൽകുമാർ, വൈസ് പ്രസിഡന്റ് എം.ആർ.ബാലകൃഷ്ണക്കുറുപ്പ് ,ജോയിന്റ് സെക്രട്ടറി സി.ജി.ബിനു, ഭരണ സമിതി അംഗം മുരളീധരൻ പിള്ള എന്നിവർ സന്നിഹിതരായിരുന്നു.