diploma

പത്തനംതിട്ട : വെണ്ണിക്കുളം സർക്കാർ പോളിടെക്‌നിക്ക് കോളേജിൽ ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളിൽ ഒന്നാം വർഷ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേയ്ക്ക് 12ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. വിദ്യാർത്ഥികൾ അന്നേദിവസം രാവിലെ 8.30 മുതൽ 10 വരെ കോളേജിലെത്തി രജിസ്റ്റർ ചെയ്യണം. ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്ക് അന്നേ ദിവസം രാവിലെ പുതിയ അപേക്ഷ സമർപ്പിക്കാം. വിവരങ്ങൾക്ക് www.polyadmission.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം. ഫോൺ : 0469 2650228.