പന്തളം : തോട്ടക്കോണം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ജൈവ പച്ചക്കറി കൃഷി ശ്രദ്ധേയമാകുന്നു. പ്രധാന അദ്ധ്യാപകൻ പി ഉദയൻ ,കാർഷിക ക്ലബ് കോർഡിനേറ്റർ ആർ നീതു എന്നീവർ നേതൃത്വം നൽകുന്നു. ആദ്യ ഘട്ട വിളവെടുപ്പ് അടൂർ സർക്കിൾ സഹകരണ യുണിയൻ ചെയർമാൻ പി .ബി ഹർഷകുമാർ ഉദ്ഘാടനം ചെയ്തു .സ്‌കൂൾ പി.ടി.എ പ്രസിഡന്റ് എം.ജി മുരളീധരൻ ,എസ്.എം.സി ചെയർമാൻ കെ.എച്ച് ഷിജു ,പ്രധാന അദ്ധ്യാപകൻ പി ഉദയൻ ,കാർഷിക ക്ലബ് കോർഡിനേറ്റർ ആർ നീതു ,ആർ കാഞ്ചന ,എൻ.ജി ജയന്തി ,ജോസ് മത്തായി ,കെ.എൻ പ്രസന്ന കുമാർ എന്നിവർ പങ്കെടുത്തു