പന്തളം:ചേരിക്കൽ പീപ്പിൾസ് ലൈബ്രറിയുടെയും ഇടപ്പോൺ ജോസ്‌കോ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്.ശനിയാഴ്ച രാവിലെ 9.30 മുതൽ 1.30 വരെ ചേരിക്കൽ ഐ.ടി.ഐ ഹാളിൽ നടക്കും. ഫിസിഷ്യൻ , ഓർത്തോ , ഗൈനക്കോളജി തുടങ്ങിയ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും ലാബ് , ഫാർമസിഎന്നിവയും ഉണ്ടാകും . രാവിലെ 9.30 ന് ലൈബ്രറി പ്രസിഡന്റ് പ്രിയരാജ് ഭരതന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ നഗരസഭാ കൗൺസിലർ എസ് അരുൺ ഉദ്ഘാടനംചെയ്യും. നഗരസഭാ കൗൺസിലർ റ്റി.കെ സതി,ലൈബ്രറി സെക്രട്ടറി പി.വി അരവിന്ദാക്ഷൻ , . ലൈബ്രറി എക്‌സി . അംഗം എം .കെ രാജു എന്നിവർ പ്രസംഗിക്കും.