കോന്നി: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും കോന്നി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്വയം തൊഴിൽ ബോധവൽകരണ ശില്പശാല സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സ്വയം തൊഴിൽ വിഭാഗം ഓഫീസർ ഖദീജ ബീവി വകുപ്പുതല പദ്ധതികളുടെ അവതരണം നടത്തി. സ്വയം തൊഴിൽ പദ്ധതികളുടെ സാമ്പത്തിക വശങ്ങളും അക്കൗണ്ടിങ്ങും എന്ന വിഷയത്തിൽ കോന്നി ബ്ലോക്ക് ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ പി.ഗോപകുമാർ ക്ലാസ് നയിച്ചു. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ ജി.രാജീവ്, ജൂണിയർ എംപ്ലോയ്‌മെന്റ് ഓഫീസർ ഷിബി തോമസ് എന്നിവർ ശില്പശാലയിൽ പങ്കെടുത്തു.