1
വിവേക്.വി.പിള്ള

തെള്ളിയൂർക്കാവ് : പടയണി കലാകാരൻ വിവേക്.വി.പിള്ള (ചോട്ടു -34) നിര്യാതനായി. തെള്ളിയൂർക്കാവ് ഇന്ദീവരം വീട്ടിൽ മുൻ ഗ്രഫ് ഉദ്യോഗസ്ഥൻ പരേതനായ വിജയൻ പിള്ളയുടെയും ഡോ. ശ്യാമള.വി. പിള്ളയുടെയും മകനാണ്.പമ്പാവാലി ഫാർമർ പ്രൊഡ്യൂസർ കമ്പനി സി.ഇ.ഒ, കർഷകമോർച്ച മണ്ഡലം ഐ.ടി സെൽ കൺവീനർ എന്നീ ചുമതലകൾ വഹിച്ചിരുന്നു. സഹോദരൻ വൈശാഖ്.വി.പിള്ള (ബഹ്‌റൈൻ ). സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ.