കൊ​ടു​മൺ: എസ്. എൻ. ഡി. പി. യോ​ഗം 171-ാം അ​ങ്ങാ​ടി​ക്കൽ തെ​ക്ക് ശാഖയുടെ നേ​തൃ​ത്വത്തിൽ ഗു​രുദേ​വ ജയ​ന്തി ആ​ഘോ​ഷി​ക്കും. ഇത്ത​വ​ണ ആർ​ഭാ​ട​ത്തോ​ടെ​യുള്ള ഘോ​ഷ​യാ​ത്ര ഒ​ഴി​വാ​ക്കി കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സം​ഭാ​വ​നത്തു​ക വ​യ​നാ​ട് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്യാൻ ശാഖാ​ ക​മ്മി​റ്റി തീ​രു​മാ​നിച്ചു. ശാഖാ​ പാ​ണൂർ ശ്രീ​നാ​രാ​യ​ണ കൾച്ച​റൽ മി​ഷൻ പ്ര​ദേശ​ത്തെ വിവി​ധ ആർ​ട്ട്‌​സ് ആൻ​ഡ് സ്‌​പോർ​ട്ട്‌​സ് ക്ലബുകൾ ഇ​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​യി​രി​ക്കും ജയ​ന്തി ഘോ​ഷ​യാ​ത്ര. കൊ​ടു​മൺ കി​ഴ​ക്ക് 3211-ാം ശാഖയുടെ നേ​തൃ​ത്വ​ത്തിലും ഇ​ട​ത്തിട്ട കൊ​ടു​മൺ ടൗൺ അ​ങ്ങാടി​ക്കൽ വ​ടക്ക്, നെ​ടു​മൺ​കാവ്, ഐ​ക്കാ​ട് വ​ടക്ക്, ഐ​ക്കാ​ട് തെക്ക്, പ​റ​ക്കോ​ട് വ​ട​ക്ക് ശാഖകളുടെ നേ​തൃ​ത്വ​ത്തിലും ജ​യ​ന്തി ആ​ഘോ​ഷി​ക്കും. എല്ലാ ശാഖകളിലും ആർ​ഭാ​ടം ഒ​ഴി​വാ​ക്കി ജയ​ന്തി ആ​ഷോ​ഷി​ക്കു​ന്ന​തി​നും ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് സം​ഭാ​വന​കൾ നൽ​കാനും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.