തിരുവല്ല : എം.ജി.എം ഹയർസെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നാളെ ഗുരുവന്ദന സമ്മേളനം സംഘടിപ്പിക്കും. ഉച്ചകഴിഞ്ഞ് 1.30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ഇടുക്കി ഭദ്രാസനാധിപൻ സഖറിയ മാർ സേവേറിയോസ് മുഖ്യപ്രഭാഷണവും ആദരവും നടത്തും. സ്കൂൾ മാനേജ്മെന്റ് കോർഡിനേറ്റർ ഫാ.സി.വി ഉമ്മൻ, പ്രിൻസിപ്പൽ പി.കെ തോമസ്, ഹെഡ്മിസ്ട്രസ് ലാലി മാത്യു, പാലിയേക്കര സെന്റ്. ജോർജ് പള്ളി വികാരി ഫാ.വർഗീസ് മാത്യു, ഫാ.ജുബിൻ കരിപ്പായിൽ, പി.ടി.എ പ്രസിഡന്റ് സാബു ജേക്കബ്, മുൻ പ്രഥമാദ്ധ്യാപകരായ ജോൺ കുര്യൻ, ഫാ.വി.എ മാത്യു, ഫിലിപ്പ് പി.സോളമൻ, സ്റ്റാഫ് സെക്രട്ടറി ലീന ഏബ്രഹാം എന്നിവർ സംസാരിക്കും.ഹയർസെക്കൻഡറി വിഭാഗത്തിൽ സേവനം അനുഷ്ഠിച്ച അദ്ധ്യാപക - അനദ്ധ്യാപകരെ ചടങ്ങിൽ ആദരിക്കും.