കോന്നി: കോന്നി താഴം മേഖലയിൽ ഭീതി പരത്തിയ തെരുവ് നായയെ നാട്ടുകാർ തല്ലിക്കൊന്നു. കഴിഞ്ഞ രണ്ട് ദിവസമായാണ് ചാങ്കൂർമുക്ക്, ഇടയത്ത് സ്കൂൾ പ്രദേശങ്ങളിൽ തെരുവുനായ ഭീതി പടർത്തിയത്. നാട്ടുകാരിൽ ഒരാളെ കടിച്ച തെരുവുനായ പലരെയും ആക്രമിക്കാൻ ശ്രമിച്ചിരുന്നു. തുടർന്നാണ് നാട്ടുകാർ നായ തല്ലിക്കൊന്നത്. കോന്നി താഴത്തെ നേഴ്സിംഗ് കോളേജ് ഹോസ്റ്റലിൽ സമീപം തെരുവ് നായ്ക്കൾ തമ്പടിക്കുന്നതായി നാട്ടുകാർ പറഞ്ഞു.