flag
ആന്റി പ്ലാസ്റ്റിക് ഡേയുടെ ഭാഗമായി മഡോണ ഇന്റർനാഷണൽ റെസിഡൻഷ്യൽ സ്‌കൂൾ അങ്കണത്തിൽ ഉയർത്തിയ കൂറ്റൻ ദേശീയപതാക

പത്തനംതിട്ട: കുട്ടികളുടെ അന്തരംഗത്തിൽ ദേശീയതയുടെ അഭീമാനബോധം നിറച്ച് മഡോണ ഇന്റർനാഷണൽ റെസിഡൻഷ്യൽ സ്‌കൂൾ അങ്കണത്തിൽ 30 അടിനീളവും 20വീതിയുമുള്ള കൂറ്റൻ ത്രിവർണ്ണപതാക ഉയർത്തി. സ്‌കൂൾ അങ്കണത്തിൽ നടന്ന ആന്റി പ്ലാസ്റ്റിക് ഡേയുടെ ഭാഗമായാണ് പതാക ഉയർത്തിയത്. എവറസ്റ്റ് കൊടുമുടിയുടെ മുകളിൽ ദേശീയപതാക പാറിച്ച പർവതാരോഹകൻ ഷെയ്ക് ഹസൻ ഖാന്റെ സാന്നിദ്ധ്യത്തിലാണ് കുട്ടികളിൽ അവേശം നിറച്ച പരിപാടി സ്കൂൾ എൺവയർമെന്റ് ക്ലബ് സംഘടിപ്പിച്ചത്. പ്രകൃതി സംരക്ഷണത്തിന്റെയും പ്ലാസ്റ്റിക് നിർമ്മാർജ്ജനത്തിന്റെയും ആവശ്യം എന്തിനുവേണ്ടി എന്ന വിഷയത്തിൽ ഷെയ്ക് ഹസൻ ഖാൻ പ്രസംഗിച്ചു. തുടർന്ന് പർവതാരോഹണത്തിന്റെ വിവിധ തലങ്ങളെക്കുറിച്ച് വിവരിച്ച അദ്ദേഹം കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി പറഞ്ഞു. സ്‌കൂൾ പ്രിൻസിപ്പൽ ഫാ.ജോർജ്ജ് മാത്യു അദ്ധ്യക്ഷത വഹിച്ചു. മാനേജർ ഫാ.പ്രിൻസ് കോയിക്കൽ. വൈസ് പ്രിൻസിപ്പൽ പ്രീതി പി. ആർ എന്നിവർ പ്രസംഗിച്ചു. അദ്ധ്യാപകരും അനദ്ധ്യാപകരും രക്ഷകർത്താക്കളും പരിപാടിയിൽ പങ്കെടുത്തു.