g
t

പത്തനംതിട്ട: സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന വകുപ്പിന്റെ അക്രഡിറ്റഡ് എൻജിനീയർ, ഓവർസിയർ പരിശീലന പദ്ധതിയിൽ നിയമനത്തിന് പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു .ഒഴിവുകൾ 20. ഐ ടി, ബി ടെക് കമ്പ്യൂട്ടർ സയൻസ്, ബി എസ് സി കമ്പ്യൂട്ടർ സയൻസ്, ബി സി എ, കമ്പ്യൂട്ടർ സയൻസ് ഡിപ്ലോമ കോഴ്സ് എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത . വിവരങ്ങളും അപേക്ഷ ഫോറത്തിന്റെ മാതൃകയും റാന്നി പട്ടികവർഗ വികസന ഓഫീസ്, റാന്നി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് എന്നിവിടങ്ങളിൽ നിന്നും www.stdd.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും ലഭിക്കും.