union
യൂറോപ്പിലേക്ക് പോകുന്ന എസ്.എൻ.ഡി.പി.യോഗം ഇൻസ്‌പെക്ടിംഗ് ഓഫിസർ രവീന്ദ്രൻ എഴുമറ്റൂരിന് തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ് ഉഴത്തിൽ യാത്രാമംഗളങ്ങൾ നേരുന്നു

തിരുവല്ല : യൂറോപ്പിൽ നടക്കുന്ന ശ്രീനാരായണ ഗുരുദേവന്റെ 170 -ാമത് ജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കാൻ എസ്.എൻ.ഡി.പി.യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ യാത്ര തിരിച്ചു. രണ്ടാഴ്ച നീളുന്ന യൂറോപ്പ് പര്യടനങ്ങൾക്കുശേഷം ഈമാസം അവസാനത്തോടെ അദ്ദേഹം തിരിച്ചെത്തും. യൂറോപ്പിലേക്ക് പോകുന്ന രവീന്ദ്രൻ എഴുമറ്റൂരിന് തിരുവല്ല യൂണിയൻ ഓഫീസിൽ യാത്രയയപ്പ് നൽകി. യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ, യോഗം അസി. സെക്രട്ടറി പി.എസ് വിജയൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ ബിജു മേത്താനം, സരസൻ ടി.ജെ. എന്നിവർ പങ്കെടുത്തു.