naraganam-pig1
പന്നിയിറങ്ങി കൃഷി നാശം വ്യാപകം

നാരങ്ങാനം: വീണ്ടും കാട്ടുപന്നികൾ കൃഷിയിടത്തിൽ നാശം വിതച്ചുതുടങ്ങി. നേരത്തെ ഇവയുടെ ശല്ല്യം മൂലം കൃഷി ഉപേക്ഷിച്ചിരുന്ന കർഷകർ ശല്ല്യം കുറഞ്ഞതോടെ കൃഷി വീണ്ടും തുടങ്ങിയിരുന്നു. ഇപ്പോൾ പഴയസ്ഥിതിയായി. . ആലുങ്കൽ ഇരട്ടോലിൽ പുരയിടം പാട്ടത്തിനെടുത്ത് കൃഷിയാരംഭിച്ച കണ്ണാറയിൽ സോമരാജനാണ് കഴിഞ്ഞ ദിവസം നഷ്ടമുണ്ടായത്. ചേമ്പും ചേനയും വാഴയും പന്നികൾ നശിപ്പിച്ചു. ചുറ്റും വേലി സ്ഥാപിച്ചിരുന്നെങ്കിലും അടിഭാഗം തുരന്ന് പന്നികൾ ഉള്ളിൽ കയറുകയായിരുന്നു. പയർ, പടവലം, മത്തൻ, ചേമ്പ്, വാഴ, കപ്പ ചേന, തുട ങ്ങിയവ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. തരിശായി കിടന്ന ഒന്നര ഏക്കറോളം കൃഷിയോഗ്യമാക്കിയാണ് കൃഷി തുടങ്ങിയത്. ഏറ്റവും നല്ല കർഷകനുള്ള അവാർഡും സോമരാജന് ലഭിച്ചിട്ടുണ്ട്.. പന്നികളെ വെടി വയ്ക്കുന്നതിന് ലൈസൻസുള്ള ഷൂട്ടർമാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും കർഷകർക്ക് സഹായകരമായി നിൽക്കാൻ ചില പഞ്ചായത്തംഗങ്ങൾ തയ്യാറാകുന്നില്ലെന്ന് കർഷകർ ആരോപിക്കുന്നു.കാട്ടുപന്നി ശല്യം തടയുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് കർഷക യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോൺ.വി.തോമസ്, രഞ്ജിത്ത് മലയിൽ എന്നിവർ ആവശ്യപ്പെട്ടു.