കോന്നി: മാനവസംസ്കൃതി കോന്നി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ രബീന്ദ്രനാഥ ടാഗോർ അനുസ്മരണം വിനോദ് ഇളകൊള്ളൂർ ഉദ്ഘാടനം ചെയ്തു. മാനവസംസ്കൃതി കോന്നി ബ്ലോക്ക് കമ്മിറ്റി ചെയർമാൻ പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. കോന്നിയൂർ എം എം പി , ചിറ്റൂർ ശങ്കർ, ദീനാമ്മ റോയി, എസ്. സന്തോഷ് കുമാർ, റോജി എബ്രഹാം, രാജീവ് മള്ളൂർ,അനിസാബു, പി. റ്റി. മാത്യു പടിഞ്ഞാറ്റിൻകര, മനോജ് സുകുമാരൻ, കെ.വി അനീഷ് തണ്ണിത്തോട്, കെ. പ്രദീപ് കുമാർ, അഭിലാഷ്. വി , ബഷീർ കോന്നി, തോമസ് ഡാനിയേൽ, അജയകുമാർ, വിനോദ് കാളഞ്ചിറ എന്നിവർ പ്രസംഗിച്ചു.