ചെങ്ങന്നൂർ : പൊലീസിന് നേരേ പെപ്പർ സ്പ്രേ ആക്രമണം നടത്തിയ കേസിലെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വെൺമണി പുന്തല മേലാപറമ്പിൽ വിനീഷ് മോഹനെ (34) ആണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാവിലെ 9.30നായിരുന്നു സംഭവം .സ്ഥിരമായി വിനീഷ് മോഹൻ സ്റ്റേഷനിൽ വിളിച്ച് സ്റ്റേഷൻ ഹൗസ് ഓഫീസറെയും മറ്റു ഉദ്യോഗസ്ഥരെയും അസഭ്യം പറഞ്ഞിരുന്നതായാണ് കേസ്. പ്രതിയെ പിടികൂടാൻ വീട്ടിലെത്തിയ വെണ്മണി എസ്.എച്ച് ഒ എം.സി അഭിലാഷിനും ,സി.പി.ഒ ശ്യാമിനും നേരേ പെപ്പർ സ്പ്രേ ആക്രമണം ഉണ്ടായത്. അഭിലാഷും , ശ്യാമും പിന്നീട് ജനറൽ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.