തിരുവല്ല : കഴിഞ്ഞദിവസം നിര്യാതയായ നിരണം പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം നിരണം ലോക്കൽ കമ്മിറ്റി അംഗവുമായ കൂത്തുനടയിൽ ദേവീപ്രസാദം വീട്ടിൽ ലതാ പ്രസാദി (56) ന്റെ സംസ്കാരം നാളെ വൈകിട്ട് 4ന് വീട്ടുവളപ്പിൽ നടക്കും. പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ 8ന് വിലാപയാത്രയായി എത്തിക്കും. 9ന് നിരണം പഞ്ചായത്തു മുക്കിലെ സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസിലും 10.30ന് പഞ്ചായത്ത് ഓഫീസിലും 11.30ന് നിരണം സെന്റ് മേരീസ് വലിയപള്ളി ഒാഡിറ്റോറിയത്തിലും പൊതുദർശനത്തിന് വയ്ക്കും.