sndp-
എസ്എൻഡിപി യോഗം പത്തനംതിട്ട യൂണിയനിലെ ശാഖാ പ്രസിഡണ്ട്മാർ സെക്രട്ടറിമാർ പോഷക സംഘടന ഭാരവാഹികൾ എന്നിവരുടെ സംയുക്ത യോഗം യൂണിയൻ പ്രസിഡണ്ട് കെ പത്മകുമാർ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയന്റെ നേതൃത്വത്തിൽ ജില്ലാ ആസ്ഥാനത്ത് നടക്കുന്ന ശ്രീനാരായണ ജയന്തി ആഘോഷ ഘോഷയാത്ര വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആർഭാടം ഒഴിവാക്കി സംഘടിപ്പിക്കും. ഘോഷയാത്രയിൽ സർവമത പ്രാർത്ഥന ഉൾപ്പെടുത്തും. ഘോഷയാത്രയിൽ പങ്കെടുക്കുന്നവരിൽ നിന്ന് ഫണ്ട് സ്വരൂപിച്ച് എസ്.എൻ.ഡി.പി യോഗത്തിന്റെ വയനാട് ദുരിതാശ്വാസനിധിയിലേക്ക് സമ്മേളനത്തിൽ വച്ച് യോഗം വൈസ് പ്രസിഡന്റിന് കൈമാറും. ജയന്തി ആഘോഷത്തിന് മുന്നോടിയായി നടക്കുന്ന രണ്ട് സന്ദേശയാത്രകളിൽ നിന്ന് ലഭിക്കുന്ന മുഴുവൻ തുകയും യോഗത്തിന്റെ വയനാട് ദുരിതാശ്വാസനിധിയിലേക്ക് നൽകും. യൂണിയനിലെ ശാഖാ പ്രസിഡന്റുമാർ ,സെക്രട്ടറിമാർ, പോഷക സംഘടന ഭാരവാഹികൾ എന്നിവരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. . യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി സുന്ദരേശൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യോഗം ഡയറക്ടർ ബോർഡ് അംഗം സി.എൻ.വിക്രമൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ ജി.സോമനാഥൻ, പി.കെ പ്രസന്നകുമാർ, എസ്. സജിനാഥ്‌, പി സലിംകുമാർ, പി.വി രണേഷ്, മൈക്രോ ഫിനാൻസ് യൂണിയൻ കോ- ഓർഡിനേറ്റർ കെ.ആർ സലീലനാഥ്‌, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷീലാ രവി, സെക്രട്ടറി സരളാ പുരുഷോത്തമൻ, യൂത്ത് മൂവ്മെന്റ് ജില്ലാ ചെയർമാൻ ശ്രീജു സദൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ അഡ്ഹോക്ക് കമ്മിറ്റി ചെയർമാൻ ഗോകുൽ കൃഷ്ണൻ, വൈസ് ചെയർമാൻ സൂരജ് ടി.പ്രകാശ്, കൺവീനർ ആനന്ദ്.പി.രാജ്, യൂണിയനിലെ ശാഖാ പ്രസിഡന്റുമാർ, സെക്രട്ടറിമാർ പോഷക സംഘടന ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.