അടൂർ : മണക്കാല അടൂർ എൻജിനീയറിംഗ് കോളേജിൽ ഒഴിവുള്ള ബി.ടെക് (ലാറ്ററൽ എൻട്രി / എൻ.ആർ.ഐ) കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് ആൻറ് എൻജിനീയറിംഗ് (ഡേറ്റാ സയൻസ്), മെക്കാനിക്കൽ എൻജിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ് കോഴ്സുകളിൽ മെറിറ്റ് / മാനേജ്മെൻറ് സീറ്റുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. കേരള ടെക്നിക്കൽ എജ്യൂക്കേഷൻ പ്രസിദ്ധീകരിച്ച LET24 റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് പങ്കെടുക്കാവുന്നതാണ്. ഫോൺ : 9446527757, 9809852453, 9447112179.