റാന്നി: റാന്നി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ആരംഭിക്കുന്ന കൂൺ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ നിർവഹിച്ചു.കെ എസ് ഗോപി അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ പി എസ് മോഹൻ, ടി കെ ജയിംസ്, കെ ആർ പ്രകാശ്, സോണിയ മനോജ്, റൂബി കോശി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എസ് സുജ, അംഗങ്ങളായ അഡ്വ.ജേക്കബ് സ്റ്റീഫൻ,സതീഷ് കെ.പണിക്കർ, ഹോർട്ടി കൾച്ചർ ഡപ്യൂട്ടി ഡയറക്ടർ സി.ആർ.രശ്മി, അസി.ഡയറക്ടർ മീനാമേരി മാത്യു, ജില്ലാ ലീഡ് ബാങ്ക് മാനേജർ സിറിയക് തോമസ് എന്നിവർ സംസാരിച്ചു.