പൂഴിക്കാട്: പൂഴിക്കാട് ഗവ യു പി സ്‌കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിയായ നിവേദ്. എസ് പിറന്നാളിന് സൈക്കിൾ വാങ്ങാൻ കരുതിവച്ച പണം മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് നൽകി. പ്രഥമാദ്ധ്യാപകൻ സി.സുദർശനൻ പിള്ള, അദ്ധ്യാപകരായ ബിന്ദു ജി, ശ്രീനാഥ്.എസ്, പി.ടി.എ എക്‌സിക്യൂട്ടീവ് അംഗം ശ്രീകാന്ത്, എം.പി.ടിഎ അംഗം നിഷ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പത്തനംതിട്ട ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണന് തുക കൈമാറി