അടൂർ: തെങ്ങമം ഗവ.ഹയർ സെക്കൻഡറി സ്കൂൾ സുവർണജൂബിലി ആഘോഷവും ലോഗോ പ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ആഘോഷ കമ്മിറ്റി കൺവീനർ ബി.രാജേഷ് സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ പ്രമോദ് ജി, എസ്.എം.സി ചെയർമാൻ സജി.എൻ , എം.മധു , തോട്ടുവ പി മുരളി, സി.ആർ.ദിൻരാജ് , വിജയകുമാർ ഹെഡ്മിസ്ട്രസ് ഫാമില ബീഗം , പ്രിൻസിപ്പൽ കെ. മധു തുടങ്ങിയവർ സംസാരിച്ചു.