പത്തനംതിട്ട : കുടുംബശ്രീയെ ശാക്തീകരിക്കാൻ കെ ലിഫ്റ്റ് പദ്ധതിയിലൂടെ ജില്ലയിൽ പതിനായിരം ഉപജീവന സംരംഭങ്ങൾ ആരംഭിക്കും. ഒരു അയൽകൂട്ടത്തിൽ നിന്ന് ചുരുങ്ങിയത് ഒരു സംരംഭം എന്നതാണ് ലക്ഷ്യം. വാണിജ്യ അടിസ്ഥാനത്തിലുളള കൃഷി, മൃഗസംരക്ഷണം, വിപണന രംഗത്തെ പുത്തൻ ആശയങ്ങളും തൊഴിലും, സാമൂഹിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാരുടെ വിവിധ നൈപുണ്യ വികസനം, വയോജന സംരംഭം, അതിദാരിദ്രക്കാർക്കുള്ള ഉപജീവന പ്രവർത്തനങ്ങൾ, ബഡ്സ് സ്ഥാപനങ്ങളിലെ ഉപജീവന പ്രവർത്തനങ്ങൾ, കാർഷിക രംഗത്തെ മൂല്യവർദ്ധിത യൂണിറ്റുകൾ, പട്ടികജാതി, പട്ടികവർഗ വിഭാഗ പ്രത്യേക പദ്ധതികൾ, നഗര ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതികൾ എന്നിവ ഇതിൽ ഉൾപ്പെടും.
ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾ
1.ഗ്രൂപ്പ് സംരംഭങ്ങൾ. ജില്ലാ പഞ്ചായത്തിന്റെ 75 ശതമാനം സബ്സിഡി.
ഒരു ഗ്രൂപ്പിന് 3.75ലക്ഷം വരെ ആനുകൂല്യം.
2.കുടുംബശ്രീ ഉത്പന്നങ്ങൾക്ക് വിപണി ഉറപ്പാക്കുന്നതിനായി
500 ഹോം ഷോപ്പർമാരുടെ സേവനം.
3. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നേച്ചർ ഫ്രഷ് കിയോസ്‌ക്കുകൾ.
മാർക്കറ്റിംഗ് കിയോസ്‌ക്. മാർക്കറ്റിംഗ് ഔട്ട് ലെറ്റ്.
4. ചില്ലി വില്ലേജ് പദ്ധതി 50 പഞ്ചായത്തുകളിലായി .
5. വയോജന - കിടപ്പുരോഗി സംരക്ഷണം, പ്രസവ ശുശ്രൂഷ
എന്നിവയ്ക്കായി കെ 4 പദ്ധതി.
6. ഭിന്നശേഷി കുട്ടികൾക്കും മാതാപിതാക്കൾക്കുമായി ബഡ്സ് സിഗ്നേച്ചർ ഷോപ്പ്.
7. അതിദരിദ്രർക്കായി ഉജ്ജീവന പദ്ധതി.
ലക്ഷ്യമിടുന്ന സംരംഭങ്ങളുടെ എണ്ണം
1. ചെറുകിട സംരംഭങ്ങൾ - 4385
2. വാണിജ്യ അടിസ്ഥാനത്തിലുള്ള കൃഷി - 3684
3. വിപണനം - 500
4. ജൻഡർ (ഹാപ്പിനസ് സെന്റർ) - 08
5. സംഘടന മേഖലയിലെ തൊഴിൽ - 25
6. പട്ടിക വർഗമേഖല സംരംഭം - 25
7. സാമൂഹ്യ വികസന മേഖല വയോജനം, ഭിന്നശേഷി അതിദരിദ്രർ - 50
8. നൈപുണി വികസനവും തൊഴിലും ദീനദയാൽ ഉപാധ്യായ ഗ്രാമീൺ കൗശൽ യോജന, വിജ്ഞാന പത്തനംതിട്ട -1178
9. നഗര ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി -145
ജില്ലയിൽ പതിനായിരം അയൽക്കൂട്ടങ്ങളാണ് ഉള്ളത്. ഒരു അയൽക്കൂട്ടത്തിന് ഒരു ഉപജീവനമാർഗം എന്നതാണ് ലക്ഷ്യം. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ തൊഴിലില്ലായ്മ നിരക്ക് മാത്രമല്ല ദരിദ്രജനതയുടെ എണ്ണവും ഗണ്യമായി കുറയും
ആദില.എസ്
കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ