vcvc

പത്തനംതിട്ട : ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസ് ആരോഗ്യം,ആരോഗ്യ കേരളം പത്തനംതിട്ട, ഐ.എ.പി പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആശാ പ്രവർത്തകർക്കുള്ള ജില്ലാതല ക്വിസ് മത്സരവും മുലയൂട്ടൽ വാരാചരണ സമാപന ചടങ്ങും സംഘടിപ്പിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ക്വിസ് മത്സരത്തിന്റെ ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ.അനിതകുമാരി നിർവഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എസ്.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.ബിബിൻ സാജൻ ക്വിസ് മത്സരത്തിൽ മോഡറേറ്ററായി.
ഏഴുമറ്റൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ആശാ ശേഖർ, ബിന്ദു ഉത്തമൻ എന്നിവർ ഒന്നാംസ്ഥാനവും, കോന്നി താലൂക്ക് ആശുപത്രിയിലെ ജി.വത്സല , എസ്.ശ്രീജ എന്നിവർ രണ്ടാം സ്ഥാനവും മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലെ പി.എൻ. സുജാത, സി.ആർ.അനീഷ എന്നിവർ മൂന്നാം സ്ഥാനവും നേടി.
സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ അനിതകുമാരി വിതരണം ചെയ്തു.