പത്തനംതിട്ട : ഖാദി ഗ്രാമവ്യവസായ ബോർഡ് ജില്ലാ ഓഫീസിൽ സെപ്തംബർ 14 വരെ ഖാദി റിബേറ്റ് മേള നടത്തുന്നു. 30 ശതമാനം റിബേറ്റ് ലഭിക്കും. ഈ ഓണത്തിന് ഒരു വീട്ടിൽ ഒരു ഖാദി ഉൽപന്നം എന്നതാണ് മുദ്രാവാക്യം. ഇലന്തൂർ ഖാദി ടവർ, ബഥേൽ ടവർ പത്തനംതിട്ട, റവന്യൂടവർ അടൂർ, ചേത്തോങ്കര റാന്നി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഖാദി ഗ്രാമസൗഭാഗ്യകളിൽ റിബേറ്റ് ലഭിക്കും. ഫോൺ : 04682362070, ഖാദി ടവർ ഇലന്തൂർ : 8113870484, ബഥേൽ ടവർ പത്തനംതിട്ട : 9744259922, റവന്യൂടവർ അടൂർ : 9061210135 , റാന്നി ചേത്തോങ്കര : 8891753481.